maxwell-wedding

മെൽബൺ: ആസ്ട്രേലിയൻആൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെ‌ല്ലും ഇന്ത്യൻ വംശജയായ വിനി രാമനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം മെൽബണിൽ നടന്നു.

തമിഴ്നാട്ടിൽ വേരുകളുള്ള വിനി ജനിച്ചതും വളർന്നതും മെൽബണിലാണ്. ചെന്നൈ വെസ്റ്റ് മാമ്പലത്താണ് വിനിയുടെ കുടുംബ വീട്.ആസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണിവർ. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

2013 ഡിസംബറിലാണ് വിനിയെ ആദ്യമായി മാക്സ്‌വെൽ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. രണ്ടു വർഷത്തിലേറെയായി ഇരുവരും ഒരുമിച്ചാണ് താമസം.

മാർച്ച് 27-ന് തമിഴ് ആചാരപ്രകാരമുള്ള വിവാഹവും നടക്കും. ഇതിന്റെ തമിഴിലുള്ള ക്ഷണക്കത്ത് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.