കൊമേഴ്‌സ്യൽ രീതിയിലുളള സ്‌ക്രിപ്‌റ്റുകൾ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് നവ്യ നായർ. പൊതുവിൽ ആളുകളെ പെട്ടെന്ന് തൃപ്‌തരാക്കുന്ന ചിത്രങ്ങളോടാണ് ഇഷ്‌ടം. ഒരുത്തീയുടെ ഷൂട്ട് സമയത്ത് ഒരു അപകടമുണ്ടായി.സ്‌കൂട്ടർ അപകടമായിരുന്നു. അഞ്ച് ദിവസത്തേക്ക് ബ്രേക്ക് ഉണ്ടായി. അതിനിടയിൽ രാധാമണി തന്നിൽ നിന്ന് പോയതായി നവ്യ പറയുന്നു.

പലകാര്യങ്ങളിലും ശരിതെറ്റുകൾ വളരെയധികം റിലേറ്റഡ് ആണ്. അതിനാൽ യാഥാർത്ഥ്യമെന്തെന്ന് അറിയാതെ അഭിപ്രായം ആധികാരികമായി പറയാനുളള അറിവില്ലാത്തതിനാലാണ് ഒന്നിലും അഭിപ്രായം പറയാത്തത്. ജീവിതത്തിൽ ബോൾഡല്ല. എന്നാൽ ബോൾഡാവണമെന്ന് വളരെ ഇഷ്‌ടപ്പെടുന്നയാളാണ് താനെന്ന് നവ്യ പറഞ്ഞു.