isaac-newton

ലണ്ടൻ: ലോകാവസാനം പലരിലും ഭീതിയും ആശങ്കയും ഉളവാക്കുന്ന കാര്യമാണ്. ഹോളിവുഡ് ചലച്ചിത്ര നിർമാതാക്കളുടെ ഇഷ്ടവിഷയം തന്നെ ലോകാവസാനത്തെ കുറിച്ചുള്ള പ്രമേയങ്ങളാണ്. നിരവധി ചിത്രങ്ങളാണ് ഈയൊരൊറ്റ പ്രമേയത്തെ അടിസ്ഥാനമാക്കി നിർ‌മിച്ചിട്ടുള്ളത്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1706ൽ പ്രസിദ്ധ ശാസ്ത്രജ്ഞൻ ആയ സ‌ർ ഐസക് ന്യൂട്ടൺ ലോകാവസാനത്തെ കുറിച്ച് നടത്തിയ പ്രവചനമാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്.

1706ൽ ന്യൂട്ടൺ എഴുതിയ ഒരു കത്തിലാണ് ലോകാവസാനത്തെ കുറിച്ച് അദ്ദേഹം പ്രവചിക്കുന്നത്. ജറുസലേമിലെ ഹീബ്രു സ‌ർവകലാശാലയിലാണ് ഈ കത്തിപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ഈ കത്തിലെ വിവരങ്ങൾ അനുസരിച്ച് 2060ൽ ലോകം അവസാനിക്കുമെന്നാണ് അദ്ദേഹം ചില കണക്കുകൾ അടിസ്ഥാനമാക്കി സമർത്ഥിക്കുന്നത്.

ഒരു വർഷത്തെ 12 മാസമായി കണക്കാക്കിയാണ് ന്യൂട്ടൺ ഈ പ്രവചനം നടത്തുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കണക്കനുസരിച്ച് ഒരു മാസത്തെ 30 ദിവസങ്ങളായി മാത്രം കണക്കാക്കിയിട്ടുള്ളു. അതിനാൽ പ്രവചനത്തിൽ അല്ലറ ചില്ലറ വ്യത്യാസങ്ങൾ വന്നേക്കാം. എങ്കിലും ലോകം 2060ൽ അവസാനിക്കുമെന്ന് തന്നെ കത്തിൽ പറയുന്നു. ഇനി അഥവാ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ തന്നെ 2060നു ശേഷം മാത്രമേ ലോകാവസാനം ഉണ്ടാവുകയുള്ളൂവെന്നും അതിന് മുമ്പായി ഒരു കാരണവശാലും ലോകാവസാനം ഉണ്ടാകില്ലെന്നും ന്യൂട്ടന്റെ കത്തിൽ വിശദീകരിക്കുന്നു.