lakhshya

ബർമിംഗ്ഹാം : ഇന്ത്യൻ യുവതാരം ലക്ഷ്യസെൻ ആൾ ഇംഗ്ളണ്ട് ബാഡ്മി​ന്റൺ​ ചാമ്പ്യൻഷി​പ്പി​ന്റെ ഫൈനലി​ലെത്തി​ ചരി​ത്രം കുറി​ച്ചു. ഇന്നലെ നടന്ന സെമി​യി​ൽ മലേഷ്യയുടെ ലീ സി​ൽ ജി​യയെ മൂന്നുഗെയിം നീണ്ട പോരാട്ടത്തി​ൽ തോൽപ്പി​ച്ചാണ് ലക്ഷ്യ തന്റെ കന്നി​ ആൾ ഇംഗ്ളണ്ട് ഫൈനലി​ലേക്ക് ടി​ക്കറ്റെടുത്തത്. സ്കോർ :21-13,12-21,21-19. ആദ്യ ഗെയിം നേടിയ ലക്ഷ്യയ്ക്ക് രണ്ടാം ഗെയിമിൽ ശ്രദ്ധപാളിയെങ്കിലും അവസാനഗെയിമിലെ തകർപ്പൻ പ്രകടനം ഫൈനലിലേക്കുള്ള വഴിതുറന്നു.

പ്രകാശ് പദുക്കോണിനും പുല്ലേല ഗോപിചന്ദിനും ശേഷം ആൾ ഇംഗ്ളണ്ട് ഇംഗ്ളണ്ട് ബാഡ്മി​ന്റൺ​ ചാമ്പ്യൻഷി​പ്പി​ന്റെ ഫൈനലി​ലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് 20കാരനായ ലക്ഷ്യ.

കഴിഞ്ഞയാഴ്ച നടന്ന ജർമ്മൻ ഓപ്പൺ ഫൈനലിൽ ലക്ഷ്യ റണ്ണർഅപ്പായിരുന്നു.