s

ന്യൂഡൽഹി: ശമ്പളം ഒരു രൂപ മതിയെന്ന് അറിയിച്ച് പഞ്ചാബിന്റെ പുതിയ അഡ്വക്കേറ്റ് ജനറൽ. സംസ്ഥാനത്തിന് സാമ്പത്തിക ബാദ്ധ്യതയാകാതിരിക്കാനാണ് ഈ തീരുമാനമെന്ന് അഡ്വക്കേറ്റ് ജനറലായ അൻമോൽ രത്തൻ സിംഗ് സിദ്ദു പറഞ്ഞു.

മികച്ച സാമൂഹ്യ സേവനത്തിന് പബാബിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പർമൻ പത്ര പുരസ്കാരം ലഭിച്ച അൻമോൽ, ചണ്ഡീഗഢ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ്. പഞ്ചാബ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ ഇദ്ദേഹം,​ 2005 വരെ ഡപ്യൂട്ടി അഡ്വക്കേറ്റ് ജനറലായിരുന്നു. എട്ട് തവണ ചണ്ഡീഗഢ് ബാർ അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.