fgfg

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ മുതിർന്ന സി.പി.എം​ നേതാവും തെലങ്കാന കർഷക പ്രക്ഷോഭത്തിൽ സായുധ സേന കമാന്ററുമായിരുന്ന മല്ലു സ്വരാജ്യം (91)​ അന്തരിച്ചു.ഹൈദരാബാദിലെ ബഞ്ചാരാഹിൽസിലുള്ള കേർ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതീക ശരീരം ഇന്ന് രാവിലെ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം നൽഗൊണ്ട മെഡിക്കൽ കോളജിന് വിട്ടു നൽകും. തെലുങ്കാനയിലെ കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞു വച്ചതായിരുന്നു സ്വരാജ്യത്തിന്റെ ജീവിതം. നാൽഗൊണ്ട മണ്ഡലത്തിൽ നിന്ന് വിജയിച്ച് പാർലമെന്റിലുമെത്തി.സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന മല്ലു സ്വരാജ്യമാണ് 22 ാം പാർട്ടി കോൺഗ്രസിന് പതാക ഉയർത്തിയത്. മല്ലു സ്വരാജ്യത്തിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.