
മലയാളത്തിൽ സൂപ്പർഹിറ്റായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ സൂപ്പർതാരം ചിരഞ്ജീവിയാണ് നായകൻ. സിനിമയുടെ ചിത്രീകരണം തുടങ്ങിയതിന് പിന്നാലെ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ചിത്രത്തിൽ ജോയിൻ ചെയ്ത വിവരം ചിരഞ്‌ജീവി അറിയിച്ചിരുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാംഗ്സ്റ്റർ കഥാപാത്രമായാണ് സൽമാൻ ഖാൻ എത്തുക. ചിത്രത്തില്‍ അഭിനയിക്കാന്‍ 20 കോടിയോളം രൂപ സൽമാൻ ഖാന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ സൽമാൻ ഖാൻ പ്രതിഫലം നിരസിച്ചുവെന്ന് നിരസിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 'എനിക്ക് വേണ്ടി ഒരു സിനിമയില്‍ അഭിനയിക്കേണ്ടി വന്നാല്‍ താങ്കള്‍ പ്രതിഫലം വാങ്ങുമോ?' എന്ന് സല്‍മാന്‍ ഖാന്‍ ചിരഞ്ജീവിയോട് ചോദിച്ചുവെന്നും അദ്ദേഹം വികാരാധീനനായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജയാണ് ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. എസ്. തമൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയൻതാരയാണ് പുനരവതരിപ്പിക്കുന്നത്. സത്യദേവ് കഞ്ചരണ, സത്യദേവ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.