
കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. കോട്ടപ്പാടം നാദിയ മൻസിൽ നൗഷാദിനെയാണ് കസ്റ്റഡിയിലെടുത്തത്. യുവാവ് വീട്ടിൽ ബ്രൗൺ ഷുഗർ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു.
തുടർന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ ഐപിഎസിന്റെ നിർദേശപ്രകാരം നാർക്കോട്ടിക്ക് എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തുകയായിരുന്നു.
ഫറോക്ക് പൊലീസും സിറ്റി ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗറും കണ്ടെടുത്തു. ബ്രൗൺ ഷുഗർ വാങ്ങുന്നവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.