
കാസർകോട്: ഐ എസ് എൽ കാണാൻ പോയ യുവാക്കൾ അപകടത്തിൽ മരിച്ചു. കാസർകോട് ഉദുമയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൻ എന്നിവരാണ് മരിച്ചത്.
യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ മിനി ലോറി ഇടിക്കുകയായിരുന്നു. കാസര്‍കോട് ഭാഗത്തുനിന്ന് വരികയായിരുന്നു മിനി ലോറി. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇവരുടെ ഫോണിൽ നിന്ന് പൊലീസ് ആണ് അപകട വിവരം ബന്ധുക്കളെ അറിയിച്ചത്.
ഇവര്‍ ഐ എസ് എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് തിരിച്ചതാണെന്ന വിവരവും ബന്ധുക്കളാണ് നല്‍കിയത്.