
ഇടുക്കി: ചീനിക്കുഴി കൊലപാതകത്തിലെ പ്രതി ഹമീദിനെതിരെ മൂത്തമകൻ ഷാജി. പിതാവ് പുറത്തിറങ്ങിയാൽ തങ്ങളെയും കൊല്ലുമെന്നും പ്രാണഭയത്തോടെയാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഇളയ മകനെയും കുടുംബത്തെയും കൊല്ലുമെന്ന് ഹമീദ് ഒരുമാസം മുൻപേ പറഞ്ഞ് നടന്നിരുന്നു. ഞങ്ങളൊക്കെ പുള്ളിയുടെ ശത്രുക്കളാണ്. ഈ ലോകത്ത് പുള്ളിക്ക് ശത്രുക്കളുണ്ടെങ്കിൽ ഞങ്ങൾ മാത്രമാണ്. ഞങ്ങൾ രണ്ട് പേരെയും തീർത്തുകളയുമെന്നാണ് പലരോടും പറഞ്ഞിരിക്കുന്നത്. ഒരു ദിവസം പോലും പുറത്തിറങ്ങാനാകല്ലേ എന്നാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്.'- ഷാജി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
സ്വത്ത് തർക്കത്തെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് ഹമീദ്(79) മകനായ മുഹമ്മദ് ഫൈസൽ(45), ഭാര്യ ഷീബ(45), മക്കളായ മെഹ്‌റാ, അസ്‌നാ എന്നിവരെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവച്ച് നൽകിയ ശേഷവും തന്നെ മകൻ നോക്കുന്നില്ല എന്ന പേരിൽ ഹമീദ് മുൻപ് പൊലീസിൽ പരാതിപ്പെട്ടിരുന്നു