rape-case

കൊച്ചി: ടാറ്റു ആർട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി സഹപ്രവർത്തക. പാലാരിവട്ടം ഡീപ്പ്ഇങ്ക് എന്ന സ്ഥാപന ഉടമ കാസർകോട് സ്വദേശിയായ കുൽദീപ് കൃഷ്ണയ്ക്കെതിരെയാണ് പരാതി. മലപ്പുറം സ്വദേശിനിയാണ് പരാതി നൽകിയത്.

ടാറ്റു പഠിപ്പിക്കാമെന്ന് വാഗ്ദ്ധാനം ചെയ്ത് കുൽദീപ് കൃഷ്ണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനദൃശ്യം ഒളിക്യാമറയിൽ പകർത്തിയെന്നും ഇത് പുറത്തുകാണിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

2020 ലാണ് പീഡനം നടന്നത്. കുല്‍ദീപ് ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ടാറ്റു സ്റ്റുഡിയോയിൽ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നേരത്തെ ടാറ്റു ആർട്ടിസ്റ്റ് സുജീഷ് പി.എസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.