asani

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


അതേസമയം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദം ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ തെക്കൻ ആൻഡമാൻ കടലിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. കാർ നിക്കോബർ ദ്വീപിൽ നിന്നു 80 കിലോമീറ്റർ വടക്ക് പടിഞ്ഞാറും പോർട്ട്ബ്ലയറിൽ നിന്ന് 210 കിലോമീറ്റർ തെക്ക് പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്രന്യൂനമർദ്ദമായേക്കും. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ അസാനിയായേക്കും.