
ഇസ്ലാമാബാദ് : വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ വൻ സ്‌ഫോടനം. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഒന്നിലധികം സ്‌ഫോടനങ്ങൾ കേട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ ആയുധങ്ങൾ സംഭരിച്ചിരുന്ന ഇടത്താണ് സ്‌ഫോടനം നടന്നതെന്ന് റിപ്പോട്ടുകളുണ്ട്. 'പാകിസ്ഥാൻ വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ ഒന്നിലധികം സ്‌ഫോടനങ്ങൾ. ഇത് വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലമാണെന്നാണ് പ്രാഥമിക സൂചന. വൻ തീ പടരുകയാണ്. കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല,' ദ ഡെയ്ലി മിലാപ് എഡിറ്റർ ഋഷി സൂരി ട്വീറ്റിൽ പറഞ്ഞു.
Reportedly Ammunition depot of Pakistan Army, Sialkot hit by "unidentified object". Huge fire and ongoing blasts...
— MUBreaking (@MUBreaking) March 20, 2022
Massive explosion occurred at Pakistan Army Depot in Bhalan Wala, #Sialkot.
No Official Reason given. Ammo Depot is close to Jammu pic.twitter.com/4dgktLNIvb
സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കറുത്ത കട്ടിയുള്ള പുക ആകാശത്തിൽ ഉയരുന്നതാണ് വീഡിയോയിലുള്ളത്. പാകിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ സൈനിക താവളങ്ങളിലൊന്നാണ് സിയാൽകോട്ട് കന്റോൺമെന്റ് നഗരത്തോട് ചേർന്നുള്ളത്. ഇന്ത്യൻ അതിർത്തിയിൽ നിന്നും കേവലം 15 കിലോമീറ്റർ അകലെയാണ് സ്ഫോടനമുണ്ടായിരിക്കുന്നത്.
പാകിസ്ഥാൻ സർക്കാർ പ്രതിസന്ധികളിൽ പെട്ട് ഉഴലുന്ന സമയത്താണ് ഇത്തരമൊരു സംഭവമുണ്ടായതെന്നതിന് പ്രാധാന്യമേറെയുണ്ട്. പാർലമെന്റിൽ അവിശ്വാസ വോട്ടെടുപ്പ് നേരിടാനുള്ള അവസാന ഘട്ട ശ്രമങ്ങളിലാണ് ഇമ്രാൻ. സ്വന്തം പക്ഷത്ത് നിന്നും നിരവധി എം പിമാർ പാലം വലിക്കും എന്ന് ഉറപ്പായതോടെ സർക്കാർ വീഴുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ദുർഭരണവും ആരോപിച്ച് പ്രതിപക്ഷമാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ ഇതിന് പിന്തുണയുമായി 24 ഭരണകക്ഷി എം. പി മാർ പരസ്യമായി കലാപക്കൊടി ഉയർത്തിതോടെ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കസേര തെറിക്കാൻ കളമൊരുങ്ങി. അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ നാളെ പാർലമെന്റ് സമ്മേളനം തുടങ്ങും. 28ന് നടക്കുന്ന വോട്ടെടുപ്പിൽ തോറ്റാൽ ഇമ്രാൻ രാജിവയ്‌ക്കേണ്ടിവരും. 2018ലാണ് ഇമ്രാൻ അധികാരത്തിൽ എത്തിയത്.