cpm

തിരുവനന്തപുരം: ക്വാറി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മൈനിംഗ് കോർപ്പറേഷൻ ചെയർമാനുമായ മടവൂർ അനിലിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു.

പാർട്ടി അംഗത്തിന്റെ പരാതിയിലാണ് നടപടി. അനിൽ ക്വാറി ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കിളിമാനൂർ ഏരിയ കമ്മിറ്റിക്കാണ് ഇതുസംബന്ധിച്ച് പരാതി ലഭിച്ചത്. ഇതിനുപിന്നാലെയാണ് സിപിഎം മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.