
മൃഗങ്ങളെക്കുറിച്ചറിയാനും അവയെ അടുത്ത് കാണാനുമൊക്കെ വിനോദ സഞ്ചാരികൾ ശ്രമിക്കാറുണ്ട്. ഇതിനായി സിപ്‌ലൈനിങ് ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ഈ യാത്രകൾക്കിടയിൽ കൗതുകകരമായ പല കാഴ്ചകളും കാണാറുണ്ട്.
അത്തരത്തിൽ കോസ്റ്റാറിക്കയിലെ മഴക്കാടുകളിൽ സന്ദർശനത്തിനെത്തിയ ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാടിന് നടുവിലൂടെ സിപ്‌ലൈനിങ് നടത്തുന്നതിനിടയിൽ കുട്ടി ചെന്നിടിച്ചത് കയറിൽ തൂങ്ങിക്കിടന്നുറങ്ങിയ സ്ലോത്തിന്റെ ദേഹത്താണ്.
ഇടിയുടെ ആഘാതത്തിൽ സ്ലോത്ത് ഞെട്ടിയുണർന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ പതിയെ അത് മുന്നോട്ടുനീങ്ങുന്നതാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. കുട്ടിയും അവന്റെ പിന്നാലെയെത്തിയ വ്യക്തിയും സ്ലോത്തിനെ കണ്ട് ഒന്ന് അമ്പരന്നു. ഇവർക്ക് പിന്നെ എന്ത് സംഭവിച്ചുവെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Things that happen when you take a Canopy Tour in Costa Rica 🦥🇨🇷 pic.twitter.com/AEJU0QCtyv
— Gmo_cr (@Gmo_CR) March 14, 2022