cotton-candy-

ബാർട്ടർ സംവിധാനം എന്ന് കേട്ടിട്ടില്ലേ. കറൻസികൾ ഇല്ലാതിരുന്ന കാലത്ത് സാധനങ്ങൾ കൈമാറിയിരുന്ന വ്യവസ്ഥ തിരികെ വന്നിരിക്കുകയാണ് ഇവിടെ. ബോംബെ മിഠായി വിൽക്കുന്ന തെരുവ് കച്ചവടക്കാരനാണ് കുട്ടികളിൽ നിന്നും മിഠായിയുടെ വിലയ്ക്ക് പകരമായി പണത്തിന് പകരം മറ്റൊരു വസ്തു ആവശ്യപ്പെടുന്നത്. അത് മറ്റൊന്നുമല്ല, കുട്ടികളുടെ മുടിയാണ് ഇയാൾക്ക് വേണ്ടത്. ഫുഡ് ബ്ലോഗർ വിശാൽ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കുട്ടികളിൽ നിന്നും പണത്തിന് പകരം മുടി വാങ്ങി മിഠായി നൽകുന്ന തെരുവ് കച്ചവടക്കാരനെ കാണാൻ കഴിയുന്നത്. എന്നാൽ ഇയാൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമല്ല.

സൈക്കിളിൽ കച്ചവടം നടത്തുന്നയാൾക്ക് മുന്നിൽ മുടിയുമായി വരിവരിയായി കുട്ടികൾ നിൽക്കുന്നത് വീഡിയോയിലുണ്ട്. വീഡിയോയിൽ ആ കച്ചവടം കണ്ട് ആളുകൾ ആശ്ചര്യപ്പെടുന്നുണ്ടെങ്കിലും ഇതിന് പിന്നിലെ കാരണം ആർക്കും വിശദീകരിക്കാൻ കഴിയുന്നില്ല. തലമുടി രുചികരമായ കോട്ടൺ മിഠായിയാക്കി മാറ്റുമോ എന്ന സംശവും ചിലർ ഉയർത്തുന്നുണ്ട്.