
പത്തനംതിട്ട: ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ല സമ്മേളനത്തിൽ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമിനെതിരെ കടുത്ത വിമർശനം ഉയർന്നു. യുവജന സംഘടനയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ നിറയെ റഹീമിനെ കുറിച്ചുള്ള പോസ്റ്റുകൾ മാത്രമാണ് വരുന്നതെന്നായിരുന്നു സമ്മേളനത്തിൽ ഉയർന്ന ആരോപണം. ഇത് ഇത് വ്യക്തി പൂജയാണോ പി ആർ വർക്ക് ആണോയെന്ന് വ്യക്തമാക്കണമെന്നമെന്നനും പ്രതിനിധികൾ ആവശ്യമുന്നയിച്ചു. റഹീമിന് പുറമേ പൊലീസിന്റെ പ്രവർത്തനത്തിലും സമ്മേളനം അതൃപ്തി ഉന്നയിച്ചു. പൊലീസ് സ്റ്റേഷനുകൾ ആർ എസ് എസ് ശാഖയായി മാറിയിരിക്കുകയാണെന്നായിരുന്നു വിമർശനം. സംഘടനയുടെ പ്രവർത്തനങ്ങളിൽ പലയിടത്തും ദൗർബല്യമുണ്ട്. അതേസമയം പത്തനംതിട്ട ജില്ലയിൽ ഡിവൈഎഫ്‌ഐയിലും വിഭാഗീയത നിലനിൽക്കുന്നെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തൽ.