brathwait

ബ്രിഡ്ജ്ടൗൺ : രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 507/9 ഡിക്ളയേഡിനെതിരെ ആതിഥേയരായ വിൻഡീസ് 411 റൺസിന് ആൾഒൗട്ടായി. ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്(160),ജെർമെയ്ൻ ബ്ളാക്ക് വുഡ് (102) എന്നിവർ വിൻഡീസിനായി സെഞ്ച്വറി നേടി. 710 മിനിട്ട് ക്രീസിൽ ചെലവിട്ട ബ്രാത്ത്‌വെയ്റ്റ് 489 പന്തുകളിൽ 17 ബൗണ്ടറികളടക്കമാണ് 160 റൺസടിച്ചത്. ഇംഗ്ളണ്ടിനായി ആദ്യ ഇന്നിംഗ്സിൽ ജോ റൂട്ടും(153),ബെൻ സ്റ്റോക്സും (120) സെഞ്ച്വറികൾ നേടിയിരുന്നു. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 40 റൺസെടുത്തിട്ടുണ്ട്. സന്ദർശകർ ഇപ്പോൾ 136 റൺസിന് മുന്നിലാണ്.