astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: സ്ത്രീ സംബന്ധമായ വിഷയങ്ങളിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, അനുകൂലമായ സന്ദേശങ്ങൾ ലഭിക്കും, സന്താന ഗുണം, ക്രയവിക്രയങ്ങൾ നടത്തും, പ്രവർത്തിവിജയം.

ഭരണി: പ്രണയത്തിന് കുടുംബത്തിൽനിന്നും അനുകൂലമായ നിലപാട്, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നടപ്പിലാക്കാൻ സാധിക്കും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.


കാർത്തിക: പങ്കാളിക്ക് രോഗാരിഷ്ടത, അശുഭകരമായ വാർത്തകൾ ശ്രവിക്കേണ്ടി വരും, കുടുബവുമായി അകൽ ച്ചയുണ്ടാകാതെ ശ്രദ്ധിക്കണം, ജാമ്യം നിൽക്കുന്നത് മൂലം വിഷമതകൾ, വ്യവഹാരത്തിൽ പരാജയ ഭീതി.


രോഹിണി: സ്ത്രീകൾ മൂലം ജീവിതത്തിൽ വിഷമതകൾ, യാത്രയിൽ ബുദ്ധിമുട്ടുകളും ധനനഷ്ടവും, സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും, സഹോദരിൽ നിന്നും പ്രയാസങ്ങൾ.


മകയിരം: ആരോഗ്യപരമായി കരുതൽ വേണം, മറ്റുള്ളവരുടെ വാഗ്ദാനങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കരുത്, മാനഹാനിയും, പണച്ചിലവും, സ്ഥാനമാറ്റം എന്നിവ അനുഭവത്തിൽ വരും.

തിരുവാതിര: ദാമ്പത്യ സുഖക്കുറവ്, ശത്രു ദോഷം, കളത്രദുഃഖം, ധനചിലവ്, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല.


പുണർതം: വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും, പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, ധനലാഭം, പ്രയാസം എന്ന് കരുതിയ സംഗതികൾ നിഷ്പ്രയാസം സാധിക്കും.


പൂയം: ഉത്തരവാദിത്തത്തോടെ ജോലി ചെയ്തു തീർക്കും, പരിശ്രമത്തിനു ഫലം കിട്ടും, വ്യവഹാര വിജയം, രോഗങ്ങൾക്ക് ശാന്തി കിട്ടും, എഴുത്തുകാർക്ക് പേരും പെരുമയും കിട്ടും.

ആയില്യം: കുടുംബകാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും, ഈശ്വരാധീനം, തൊഴിലിൽ ഉയർച്ച, സ്ത്രീകൾക്ക് അംഗീകാരം, വിദ്യാവിജയം, സന്താന ഭാഗ്യം.


മകം: ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം, ഉല്ലാസകരമായ അനുഭവങ്ങൾ, ധന ലഭ്യത, പൊതു രംഗത്ത് അംഗീകാരം, കലാ നൈപുണ്യം, പ്രശസ്തി, ദാമ്പത്യ വിജയം


പൂരം: കലാപരമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും, എല്ലാ കാര്യങ്ങളിലും ഈശ്വരാധീനം ഉണ്ടാകും, സഹോദരഗുണം, ഭർതൃഗുണം ലഭിക്കും, ധനാഗമനത്തിനു സാധ്യത.


ഉത്രം: മംഗളകർമ്മങ്ങൾ നടത്തും, ധനലഭ്യത, ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും, മനപ്രയാസങ്ങൾക്ക് കുറവനുഭപ്പെടും, ധനപ്രാപ്തി, ശത്രുജയം, പരീക്ഷാ വിജയം, സന്താനഭാഗ്യം.


അത്തം: പ്രകൃതി രമണീയമായ സ്ഥലങ്ങളിലൂടെ യാത്ര, വിവാഹത്തിനുണ്ടായിരുന്ന തടസ്സങ്ങൾ അകലും, ദാമ്പത്യ സുഖക്കൂടുതൽ, രോഗശാന്തി, സാഹസീകത ഉണ്ടായിരിക്കും.

ചിത്തിര: വിദ്യാർഥികൾക്ക് പൊതുവേ നല്ല സമയം, പ്രമോഷൻ ലഭിക്കും,രോഗശമനം, ശത്രു ഭയം മാറിക്കിട്ടും, കർമ്മ രംഗത്ത് നേട്ടം,ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം കൂടും, സുഹൃത്തുക്കളിൽ നിന്നും സഹായം.


ചോതി: മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും, എല്ലാ കാര്യങ്ങളിലും നല്ല ഉയർച്ച ഉണ്ടാകും, ആത്മീയ ചിന്താഗതികൾ ഉണ്ടാകും, മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങൾ അനുകൂലമാക്കാനും പെട്ടെന്ന് സാധിക്കും.

വിശാഖം: അനുകൂലമായ രീതിയിൽ തൊഴിൽ മാറ്റം, സന്തോഷപ്രദമായ സമയം, ഉല്ലാസ യാത്രകൾ, ചിലവിനേക്കാൾ വരവ്. ധനപരമായി നല്ല സമയം, എതിർക്കുന്നവരെ കീഴ്‌പെടുത്തും.

അനിഴം: ഒട്ടേറെ തടസ്സങ്ങൾ അഭിമുഖീകരിക്കേണ്ടി വരും, ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യെണ്ടി വരും, കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രദ്ധിക്കണം, ധനനഷ്ടത്തിനും മാനഹാനിക്കും ഇടയായേക്കാം.


കേട്ട: രഹസ്യം സൂക്ഷിക്കാൻ സാധിക്കില്ല, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക, ഉദരരോഗം വരാം, ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക.

മൂലം: വീട്ടിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും, രോഗം മൂലം കഷ്ടതകൾ, വിഷമതകൾ, ഉദരരോഗം, രേഖകളിൽ ഒന്നും ഒപ്പുവച്ചു കൊടുക്കരുത്, യാത്രയും ഒഴിവാക്കുക.


പൂരാടം: സ്ത്രീകൾ മുഖേന ചതിയും അപമാനവും, അപരിചിതരുമായി പാർട്ടി കൂടരുത്, അസമയത്തുള്ള യാത്രയും മറ്റും ഒഴിവാക്കുക, സുഹൃത്തുക്കൾ മുഖേന ധനനഷ്ടം, ശാരീരികമായി അസ്വസ്ഥതകൾ, സഹായിച്ചവർ ഉപകരിക്കില്ല.

ഉത്രാടം: സമയത്തിനു ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ, ചിട്ടി ബാങ്ക് എന്നിവ മുഖേന പ്രയാസങ്ങൾ, ശത്രു ദോഷം, രോഗങ്ങൾ കൊണ്ടുള്ള ധനചിലവ് , ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനമെടുക്കുക.


തിരുവോണം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാധ്യത, ദൂരയാത്രാക്ലേശം, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, പങ്കാളിയെ തൊഴിൽ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും.


അവിട്ടം: ദേവാലയ ദർശന ഭാഗ്യം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം,യാത്ര ചെയ്യാൻ യോഗം, വിവാഹകാര്യങ്ങളിൽ തീരുമാനം, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം.

ചതയം: കുടുംബസുഖം, യാത്രാഗുണം, ജോലിസ്ഥിരമാകും, ആത്മനിയന്ത്രണം പാലിക്കും അതിനാൽ ആപത്തുകളിൽ നിന്നും രക്ഷ നേടും, എല്ലാരംഗത്തും അഭിവൃദ്ധി, ജീവിതത്തിൽ പുരോഗതി.


പൂരുരുട്ടാതി: മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, കുടുംബത്തിൽ സമാധാനം കളിയാടും, ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം, അഭിമാനകരമായ സംഗതികൾ ഉണ്ടാകും, നന്മയും, സത്യസന്ധതയും, ഉണ്ടായിരിക്കും.


ഉത്രട്ടാതി: അഭിമാനകരമായ സംഗതികൾ സംഭവിക്കും, എല്ലാവരെയും ആകർഷിക്കും, മറ്റുള്ളവരെ സഹായിക്കും, ഇഷ്ടഭക്ഷണം ആസ്വദിക്കുവാൻ ഇട വരും, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകൾ കിട്ടും.


രേവതി: കുടുംബത്തിൽ സമാധാനം, ആപത്തുകളിൽ നിന്നും മോചനം, ഗുരുഭക്തിയും വിനയശീലവും,പ്രശസ്തി, കർമ്മ സുഖം, പുത്രസൗഖ്യം, അധികാരപ്രാപ്തി,ഭൂമിലാഭം, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.