
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി എസ്.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് .കെ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന 'ആത്മ' എന്ന ടൈം ലൂപ്പ് ഹൊറർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം രണ്ട് ഭാഗങ്ങളിലായി ഒ.ടി.ടി യിൽ റിലീസ് ചെയ്യും.സ്ഫടികം ജോർജ്,സാദിഖ്,കലാഭവൻ ഹനീഫ്,കനകലത,മിനി അരൂൺ,താനൂജ,ദൃശ്യം സുമേഷ്,ദൃശ്യം അജിത്,കൊച്ചിൻ മനാഫ്,എന്നിവരെ കൂടാതെപുതുമുഖങ്ങളായ ,,ജയരാജ്,അനസ് ,ബിബിഷ്, രാജേഷ് ജന,അനീഷ് ശാന്തിപുരം,ശ്രീജിത്ത്,കുട്ടി,അഷ്റഫ് കൊമ്പാറ,ഷിബിൻ,ഷഫീഖ്,ഷാനവാസ്,അനന്ദു,അൽമാസ്,ടിനു,ഷാജി,ഷംനാസ്,അഖിൽ,ഷമീർ, സമീർ,അജുവാദ് നൗഷാദ്, ആൽബിൻ, ശ്യാമജ പാലക്കാട്, സജറത്ത് ഇബ്രാഹിം,വൈഗ,രേഖ,ആൻവിയ,അൻസിയ,വിപില,ദേവി നന്ദന,ഫാത്തിമ,സാന്തിന,അഞ്ജലി,ശിഖ,ശൈലജ,ആൽബിയ, ബേബി റെയാ റോയ്, ബേബി കറ്റ്ലിൻ ,മാസ്റ്റർ അൽഫി, മാസ്റ്റർ അദർവ്, എന്നിവരാണ് താരങ്ങൾ. ഏപ്രിൽ അവസാനം കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.എസ് കെ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം കെ പി നമ്പ്യാതിരി, പി .ആർ. ഒ എ .എസ് ദിനേശ്.