varayan

സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയൻ മേയ് 20ന് തിയേറ്ററുകളിൽ എത്തും. ലിയോണ ലിഷോയ്, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദർ പാണ്ഡ്യൻ എന്നിവരാണ് മറ്റു താരങ്ങൾ. ബെൽജിയൻ മലിനോയ്‌സ് ഇനത്തിൽപ്പെട്ട നാസ് എന്ന നായ മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. ഫാദർ ഡാനി കപ്പൂച്ചിൻ രചന നിർവഹിക്കുന്നു,ഛായാഗ്രഹണം രജീഷ് രാമൻ,സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രനാണ് നിർമ്മിക്കുന്നത്. പി.ആർ.ഒ എ..എസ് ദിനേശ്, മീഡിയ പ്രമോഷൻസ് മഞ്ജു ഗോപിനാഥ്,