
ഫറ്റോർഡ: ഐ എസ് എൽ ഫൈനലിൽ ഹൈദരാബാദ് എഫ് സിക്കെതിരെ കേരള ബ്ളാസ്റ്റേഴ്സിനെ അഡ്രിയാൻ ലൂണ നയിക്കും. പരിക്കിൽ നിന്ന് ഇനിയും മുക്തനാകാത്ത മലയാളി താരം സഹൽ അബ്ദുൾ സമദിനെ ടീമിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. പ്ലേയിംഗ് ഇലവനിൽ രാഹുൽ കെ പി മാത്രമാണ് മലയാളി സാന്നിദ്ധ്യം. പ്രശാന്തും ബിജോയിയും പകരക്കാരുടെ നിരയിൽ ഇടംപിടിച്ചിട്ടുണ്ട്.
ടീം: പ്രഭ്സുഖൻ ഗിൽ (ഗോൾകീപ്പർ), സന്ദീപ് സിംഗ്, റൂയിവ ഹോർമിപാം, മാർക്കോ ലെസ്‌കോവിച്ച്, ലാൽതതംഗ ഖൗൾഹിംഗ്, ഹർമൻജോത് ഖബ്ര, അഡ്രിയാൻ ലൂണ (ക്യാപ്ടൻ), ജീക്‌സൺ സിംഗ്, രാഹുൽ കെപി, ജോർജ് ഡയസ്, അൽവാരോ വാസ്‌ക്വസ്.
🚨 The lineups are out as Sahal Samad misses out for #KeralaBlasters and #HyderabadFC make 2 changes 🚨@HydFCOfficial or @KeralaBlasters, which team will emerge as #HeroISL Champions tonight? 🏆#HFCKBFC #HeroISLFinal #FinalForTheFans #LetsFootball pic.twitter.com/QKR4LBY6Bk
— Indian Super League (@IndSuperLeague) March 20, 2022