
ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ഒന്നാണ് അവാക്കാഡോ. ആരോഗ്യകരമായ കൊഴുപ്പുകളും ധാതുക്കളും വിറ്റാമിനുകളും ഉള്ളതിനാൽ ചർമ്മത്തിന് തിളക്കം നൽകാൻ നല്ലതാണ്. ആന്റി ഓക്സിഡന്റു കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വാൾനട്ട്. ഇതിലെ വിറ്റാമിൻ ഇ ചർമ്മത്തിന് ജലാംശം നൽകുകയും കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരു കുറയ്ക്കാനും പാടുകൾ മായ്ക്കാനും തക്കാളി കഴിക്കുന്നത് സഹായിക്കും. വിറ്റാമിൻ സി, വിറ്റാമിൻ എ തുടങ്ങിയവ തക്കാളിയിൽ ധാരാളമുണ്ട്.
വിറ്റാമിൻ സി ധാരാളമടങ്ങിയ തണ്ണിമത്തൻ ശരീരത്തിന് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, അങ്ങനെ കോശങ്ങളുടെ ഘടനയ്ക്കും രോഗപ്രതിരോധ പ്രവർത്തനത്തിനും സഹായിക്കുന്നു. വിറ്റാമിൻ സി ആരോഗ്യമുള്ള ചർമ്മത്തെ നിറുത്താൻ സഹായിക്കുന്നു. അതിനാൽ, തിളങ്ങുന്ന ചർമ്മം വേണമെങ്കിൽ തണ്ണിമത്തൻ മികച്ച ഒന്നാണ്.ആരോഗ്യവും സൗന്ദര്യവുമുള്ള ചർമ്മം നേടുന്നതിന് ബെറി ഇനത്തിൽ ഉൾപ്പെടുന്ന എല്ലാ പഴങ്ങളും ഒരുപോലെ മികച്ചതാണ്. ബെറി പഴങ്ങൾ മുഖക്കുരു, എക്സിമ, അകാല വാർദ്ധക്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമാകും.