
ഫറ്റോർഡ: ഐ എസ് എൽ ഫൈനലിന്റെ ആദ്യ പകുതിയിൽ ഗോൾ ഒന്നും നേടാതെ ഇരുടീമുകളും സമനില പാലിച്ചു. ഹൈദരാബാദ് പ്രതിരോധത്തിൽ ഊന്നി കൗണ്ടർ അറ്റാക്കിംഗിൽ ശ്രദ്ധിച്ചപ്പോൾ ബ്‌ളാസ്റ്റേഴ്സ് തുടക്കം മുതൽ ഹൈ പ്രെസിംഗ് ഗെയിം ആണ് പരീക്ഷിച്ചത്. അതിൽ ഏറെക്കുറെ വിജയിച്ചെങ്കിലും ഫോർവേഡ് പാസിംഗിൽ വേണ്ടത്ര മികവ് പുലർത്താൻ സാധിക്കാത്തത് ആദ്യപകുതിയിൽ ബ്‌ളാസ്റ്റേഴ്സിനെ ബാധിച്ചു.
.@AlvaroVazquez91's brilliant attempt 𝐇𝐈𝐓𝐒 𝐓𝐇𝐄 𝐂𝐑𝐎𝐒𝐒𝐁𝐀𝐑! 😱
— Indian Super League (@IndSuperLeague) March 20, 2022
Watch the game live on @DisneyPlusHS - https://t.co/xF19UHYwJE and @OfficialJioTV
Live Updates: https://t.co/ebAMdazZ4N#HFCKBFC #HeroISLFinal #FinalForTheFans #HeroISL #LetsFootball pic.twitter.com/Q8MS1r4C8a
മത്സരത്തിന്റെ 39ാം മിനിട്ടിൽ വാസ്ക്വസിന്റെ ഒരു ഷോട്ട് ക്രോസ്ബാറിൽ തട്ടിപുറത്തുപോയതും ഒന്നാം പകുതിയുടെ അധികസമയത്ത് ഹൈദരാബാദിന് ലഭിച്ച ഫ്രീകിക്കിൽ പകരക്കാരനായെത്തിയ സിവേരിയസിന്റെ ഗോൾ ശ്രമം ബ്‌ളാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭിസുഖൻ ഗിൽ തട്ടിയകറ്റിയതും മത്സരത്തിലെ ആവേശം നിറഞ്ഞ നിമിഷങ്ങളായി.
സഹലിന്റെ അഭാവത്തിലും ലൂണ, ഡയസ്, വാസ്ക്വസ് എന്നിവരടങ്ങിയ ബ്‌ളാസ്റ്റേഴ്സിന്റെ മുന്നേറ്റനിര തന്നെയായിരുന്നു കളിക്കളം നിയന്ത്രിച്ചിരുന്നത്. പ്രതിരോധത്തിലെ ചില പാകപ്പിഴവുകൾ മാറ്റിനിർത്തിയാൽ മത്സരത്തിൽ മികച്ചുനിന്നത് ബ്‌ളാസ്റ്റേഴ്സ് തന്നെയെന്ന് നിസംശയം പറയാൻ സാധിക്കും.
A BRILLIANT SAVE by @SukhanGill01 denies @JavierSiverio97 and keeps the score level!🤯
— Indian Super League (@IndSuperLeague) March 20, 2022
Watch the #HFCKBFC game live on @DisneyPlusHS - https://t.co/xF19UHYwJE and @OfficialJioTV
Live Updates: https://t.co/ebAMdazZ4N#HeroISLFinal #FinalForTheFans #HeroISL #LetsFootball pic.twitter.com/4LYx56ghmT