kk

മോസ്കോ: യുക്രെയിനിൽ ആണവായുധം പ്രയോ​ഗിക്കാൻ റഷ്യ ഒരുങ്ങുന്നതിന്റെ മുന്നോടിയായി പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ കുടുംബാംഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ആണവ ഒഴിപ്പിക്കൽ ഡ്രിൽ നടത്താൻ പുടിൻ ഉന്നതസൈനിക ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഹൈപ്പർസോണിക് മിസൈലുകൾ ഉപയോ​ഗിച്ച് പടിഞ്ഞാറൻ യുക്രെയിനിലെ ഡെലിയാറ്റൻ ഗ്രാമത്തിലുള്ള സൈനിക ഡിപ്പോ തകർത്തുവെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗർ കൊനെഷെങ്കോവ് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു പുടിന്റെ ഉത്തരവ്.

സൈബീരിയയിൽ പണിത അത്യാധുനിക സൗകര്യങ്ങളുളള അതിസുരക്ഷാ ബങ്കറിലേക്കാണ് പുടിൻ കുടുംബാം​ഗങ്ങളെ മാറ്റിയിരിക്കുന്നത്. ആണവ ബോംബുകൾക്ക് പോലും തകർക്കാൻ കഴിയാത്ത സുരക്ഷയുളള ബങ്കറുകളാണ് ഇതെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ റഷ്യൻ പ്രസിഡന്റും റഷ്യൻ നാഷനൽ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ ഡപ്യൂട്ടി സെക്രട്ടറിയുമായ ദിമിത്രി മെദ്‌വദേവ്, പുടിന്റെ മനസാക്ഷി സൂക്ഷിപ്പു സംഘത്തിലെ ഏക വനിത വാലന്റിന മാത്‌വിയേങ്കോ, പാർലമെന്റ് അധോസഭയായ ഡ്യൂമയുടെ ചെയർമാൻ വ്യാചെസ്‌ലാവ് വൊളോഡിൻ എന്നീ മുതർന്ന നേതാക്കൾക്ക് ആണവ യു​ദ്ധത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് പുടിൻ സൂചന നൽകി. ഹൈപ്പർസോണിക് മിസൈലുകൾ ഉപയോ​ഗിച്ച്

ആണവ ഒഴിപ്പിക്കൽ ഡ്രില്ലിന് സജ്ജമാകാൻ ഇവർക്ക് മുന്നറിയിപ്പ് നൽകിയതായും രാജ്യന്തര റിപ്പോർട്ടിൽ പറയുന്നു. യുദ്ധത്തിനായി ആണവായുധങ്ങൾ സജ്ജമാക്കാൻ സേന കമാൻഡുകൾക്ക് പുടിൻ നിർദേശം നൽകിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതു സമയത്തും പ്രയോഗിക്കാവുന്ന രീതിയിൽ 897 ആണവ പോര്‍മുനകളാണ് മിസൈലുകളില്‍ ഘടിപ്പിച്ച് റഷ്യ തയാറാക്കിയിരിക്കുന്നത്. 310 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ഇതിൽപെടും.

അതേസമയം 400 ഓളം പേർ അഭയാർത്ഥികളായി കഴിഞ്ഞ മരിയുപോളിലെ സ്കൂൾ കെട്ടിടം റഷ്യൻ സൈന്യം ബോംബിട്ട് തകർത്തായി യുക്രെയിൻ വ്യക്തമാക്കി. സ്കൂൾ കെട്ടിടം പൂർണമായും തകർന്നതായും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും യുക്രെയിൻ അറിയിച്ചു