ചോറ്റാനിക്കര: കേരള ലോട്ടറിയുടെ സമ്മർ ബമ്പർ ഒന്നാം സമ്മാനമായ ആറു കോടി രൂപ ചോറ്റാനിക്കരയിൽ വിറ്റ ടിക്കറ്റിന്. എറണാകുളത്തെ വിഘ്നേശ്വര ഏജൻസിയിൽ നിന്ന് വാങ്ങി രാധാകൃഷ്ണൻ വിറ്റ ടിക്കറ്റിനാണ് ബമ്പർ സമ്മാനം. ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ല.