
മലപ്പുറം : ഇ.എം.എസ്, എ.കെ.ജി ദിനാചരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പ്രാദേശിക സി.പി.എം നേതാവിന്റെ പ്രസംഗം. മാർച്ച് 19 ന് ചെമ്പ്രക്കോട്ടൂരിൽ നടന്ന യോഗത്തിലെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളുടെ ഇമാമാണെന്നാണ് സി.പിഐഎം പ്രാദേശിക നേതാവായ അബ്ദുറഹ്മാൻ പുൽപറ്റ അഭിപ്രായപ്പെട്ടത്.
‘ദുബായ് ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തീട്ട്, അവിടുത്തെ ഏറ്റവും വലിയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറയുകയാണ്, ശൈഖ് പിണറായിയെ പറ്റി… ഞങ്ങളെ സംബന്ധിച്ച് പടച്ച റബ്ബിന്റെ കുദ്റത്തോട് കൂടി, ഒരു പേടി, ഇപ്പോ പിണറായി വിജയന് പേടിക്കാനില്ല. കാരണമെന്താ? വലത്തേ ഭാഗത്ത് ഖമറുല്‍ ഉലമ, ഇടത്തേ ഭാഗത്ത് സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍. നടുക്കോ ശൈഖുല്‍ മശായിഖ് അശ്ശൈഖ് പിണറായി വിജയന്‍, ക്യാപ്റ്റന്‍. ഒരു ഇമാമുണ്ട് ഇപ്പോ കേരളത്തിന്. അത് ജനങ്ങൾക്ക് മനസ്സിലായി. അതാണ്, ഒരു ശര്‍റും ഏല്‍ക്കണില്ലല്ലോ,
വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്ലിം ലീഗിൽ നിന്ന് സിപിഐഎമ്മിലെത്തിയ നേതാവാണ് അബ്ദുറഹ്മാൻ പുൽപറ്റ.