kk

അയൽവീടുകൾ തമ്മിലുള്ള ഉരസലുകൾ അപൂർവ്വമല്ല. അതിർത്തി തർക്കത്തിന്റെ പേരിൽ കൊലപാതകം വരെ നടക്കാറുമുണ്ട്. എന്നാൽ ന്യൂയോർക്കിലെ ജനങ്ങൾ അയൽക്കാരെ കുറിച്ച് നൽകിയ പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചിരിയുണർത്തുന്നത്. അയൽക്കാർ ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ ശബ്ദം മൂലം സ്വസ്ഥമായി ഉറങ്ങാനാവുന്നില്ല എന്ന് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് ന്യൂയോർക്കിലെ ജനങ്ങൾ. ഇത്തരത്തിലുള്ള നൂറുകണക്കിന് പരാതികളാണ്. ഒറ്റവർഷം കൊണ്ട് സംസ്ഥാനത്തെ നോൺ എമർജൻസി ഹോട്ട്‌ലൈനിന് ലഭിച്ചത്. 2021 ഫെബ്രുവരി 19 മുതൽ 2022 ഫെബ്രുവരി 9 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 270 ന് മുകളിൽ പരാതികൾ ലഭിച്ചിട്ടുണ്ട്.

ഭൂമികുലുക്കവും തീപിടിത്തം ഉണ്ടായപ്പോൾ പോലും സമാധാനമായി ഉറങ്ങിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ തൊട്ടടുത്ത് താമസിക്കുന്നവർ മൂലം ഉറങ്ങാൻ സാധിക്കുന്നില്ല എന്നുമാണ് ഒരു പരാതി. സാധാരണയായി നന്നായി ഉറങ്ങാറുള്ള തങ്ങൾക്ക് അയൽക്കാരുടെ ലൈംഗികബന്ധം മൂലം ഉറക്കമില്ലായ്മ ബാധിച്ചതായി മറ്റൊരു പരാതിയിൽ പറയുന്നു. താമസിക്കുന്ന കെട്ടിടം തന്നെ തകർന്നു പോകുമോ എന്നും ചിലർ പറയുന്നു.

എന്നാൽ പരാതിയിൽ എന്ത് നടപടിയെടുക്കും എന്ന കൺഫ്യൂഷനിലാണ് അധികൃതർ. ചില പരാതികൾ തള്ളിക്കളഞ്ഞിട്ടുമുണ്ട്.