
ബംഗളൂരു: യുക്രെയിനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി.
Mortal remains of Naveen Shekharappa Gyangoudar, who was killed in a shelling attack in #Ukraine️ on March 1st, arrives Bengaluru
— ANI (@ANI) March 20, 2022
Karnataka CM Basavaraj Bommai pays last respects to MBBS student Naveen pic.twitter.com/mzfmlnnrEK
മൃതദേഹം ഞായറാഴ്ച എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പൊതുദർശനത്തിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജിന് നൽകുമെന്ന് കുടുംബം അറിയിച്ചു. ഖാർകീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ എം ബിബിഎസ് വിദ്യാർത്ഥിയായ നവീൻ മാർച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
രാവിലെ എട്ട് മണിയോടെ ഭക്ഷണം വാങ്ങാൻ കടയുടെ മുന്നിൽ ക്യൂ നിൽക്കുമ്പോഴാണ് റഷ്യയുടെ ഷെല്ലാക്രമണമുണ്ടായത്. നവീന്റെ നാട്ടുകാരനായ മറ്റൊരു വിദ്യാർത്ഥിക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.