vinod

മൈസൂരു: വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബംഗളൂരുവിൽ ഫാക്ടറി ജീവനക്കാരനായ ഹാനൂർ നിവാസി വിനോദ് ആണ് ആത്മഹത്യ ചെയ്തത്. മുപ്പത്തിനാലുകാരനായ വിനോദ് വിഷം കഴിച്ചാണ് ജീവനൊടുക്കിയത്.


ചാമരാജ നഗർ ജില്ലയിലെ ഹാനൂരിൽ ശനിയാഴ്ചയായിരുന്നു സംഭവം. വിനോദിന്റെ സഹോദരങ്ങളുടെയെല്ലാം വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. തന്റെ വിവാഹം മാത്രം നീണ്ടു പോകുന്നതിൽ വിനോദ് അസ്വസ്ഥനായിരുന്നു. ഇതേത്തുടർന്ന് ഇയാൾ കടുത്ത മദ്യപാനിയായി മാറിയിരുന്നു.