jacob-thomas

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. ഏത് പദ്ധതി വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണ്. കെ റെയിൽ വരുന്നത് കേരളത്തിന് ഗുണകരമാണെന്നും തൊഴിലവസരവും വ്യവസായവും വർദ്ധിക്കുമെന്നും ഒരു സ്വകാര്യ ചാനലിനോട് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ സിൽവ‌ർ ലൈൻ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയാൽ അത് അവരുടെ ജീവിതം മെച്ചപ്പെടുത്തും. പുതിയ പദ്ധതികൾ വരുമ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തുന്നത് സ്വാഭാവികമാണ്.

എന്നാൽ,​ അഭിപ്രായ വ്യത്യാസങ്ങളുള്ളവരെ ഒരുമിച്ച് കൂട്ടി ച‌ർച്ച ചെയ്‌ത് സമവായത്തിലെത്തിച്ച് മുന്നോട്ട് പോകുന്നതാണ് ജനാധിപത്യ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.