
യുദ്ധം സമാധാനം കെടുത്തിയ അഫ്ഗാൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ ചിത്രീകരിക്കുന്ന ഓപ്പിയം വാർ രാജ്യാന്തര മേളയിൽ ഇന്ന് പ്രദർശിപ്പിക്കും.രാവിലെ 11.45 ന് ഏരീസ്പ്ലെക്സ് 6 ലാണ് ചിത്രത്തിന്റെ പ്രദർശനം. യുദ്ധത്തിനിടയിൽ വിമാനം തകർന്ന് മരുഭൂമിയിൽ അകപ്പെട്ട രണ്ട് അമേരിക്കൻ സൈനികർ അതിജീവനത്തിനായി ഒരു അഫ്ഗാൻ കുടുംബത്തെ ആശ്രയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യ ചിത്രമായ ഒസാമയിലൂടെ അഫ്ഗാൻ രാഷ്ട്രീയം ലോകത്തിനുമുന്നിൽ അവതരിപ്പിച്ച സിദ്ദിഖ് ബർമാകിന്റെ രണ്ടാമത്തെ ചിത്രമാണ് ഓപ്പിയം വാർ.