iffk-2022

തി​രു​വ​ന​ന്ത​പു​രം​:​ ​സി​നി​മ​യു​ടെ​ ​ആ​വി​ഷ്ക്കാ​ര​ ​സ്വാ​ത​ന്ത്യ​ത്തെ​ ​അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന​താ​ണ് ​സെ​ൻ​സ​ർ​ഷി​പ്പെ​ന്ന് ​ബം​ഗാ​ളി​ ​സം​വി​ധാ​യ​ക​ൻ​ ​അ​മി​താ​ഭ് ​ചാ​റ്റ​ർ​ജി.​ ​സെ​ൻ​സ​റിം​ഗി​ൽ​ ​വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​ങ്ങ​ളെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​ക​ഥ​ക​ൾ​ക്ക് ​സി​നി​മ​യി​ൽ​ ​മി​ക​ച്ച​ ​ഭാ​വി​യു​ണ്ടെ​ന്നും​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യു​ടെ​ ​മീ​റ്റ് ​ദി​ ​ഡ​യ​റ​ക്ട​ർ​ ​പ​രി​പാ​ടി​യി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.


നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ​ ​ചി​ത്ര​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കാ​നാ​ണ് ​ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും​ ​സെ​ൻ​സ​ർ​ഷി​പ്പ് ​ക​ല​യു​ടെ​ ​സ്വാ​ത​ന്ത്യ​ത്തി​ന്മേ​ലു​ള്ള​ ​ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും​ ​സം​വി​ധാ​യ​ക​ൻ​ ​വി​ഘ്നേ​ഷ് ​ശ​ശി​ധ​ര​ൻ​ ​പ​റ​ഞ്ഞു.


സെ​ൻ​സ​ർ​ ​ഷി​പ്പി​നെ​ ​മ​റി​ക​ട​ക്കാ​നു​ള്ള​ ​മി​ക​ച്ച​ ​അ​വ​സ​ര​മാ​ക്കി​ ​ഒ​ ​ടി​ ​ടി​ ​പ്ലാ​റ്റ് ​ഫോ​മു​ക​ളെ​ ​വ​ള​ർ​ത്താ​നാ​കു​മെ​ന്നു​ ​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത് ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞു​ .​ ​സം​വി​ധാ​യ​ക​രാ​യ​ ​വി​നോ​ദ് ​രാ​ജ് ,​ഫ​റാ​സ് ​അ​ലി,​ ​കൃ​ഷ്ണേ​ന്ദു​ ​ക​ലേ​ഷ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​മീ​രാ​ ​സാ​ഹേ​ബ് ​മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു