
ആസിഫലി നായകനായെത്തിയ "കെട്ട്യോളാണെന്റെ മാലാഖ" എന്ന ചിത്രത്തിലൂടെയാണ് നടി വീണ നന്ദകുമാർ മലയാളികൾക്ക് സുപരിചിതയായത്. താരത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ഇടതൂർന്ന, നീണ്ട മുടിയാണ് ആരാധകരുടെ മനസിൽ ആദ്യം ഓടിയെത്തുക.
ഒരു അഭിമുഖത്തിനിടെ തന്റെ മനോഹരമായ കാർകൂന്തലിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. തനിക്ക് ചെറുപ്പം മുതലേ നീണ്ട തലമുടിയുണ്ടെന്ന് വീണ പറയുന്നു. തലയിൽ വെളിച്ചെണ്ണ തേക്കും. വീര്യം കൂടിയ കെമിക്കലുകളില്ലാത്ത ബ്യൂട്ടി പ്രൊഡക്ട്സുകളാണ് താൻ ഉപയോഗിക്കുന്നതെന്നും നീളൻ മുടി ഒരിക്കലും ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നും താരം വെളിപ്പെടുത്തി.
ആരോഗ്യ സംരക്ഷണത്തിനും ഏറെ പ്രാധാന്യം നൽകുന്ന താരങ്ങളിലൊരാളാണ് വീണ. ജിമ്മിൽ പോകാറുണ്ടെന്നും യോഗ ചെയ്യാറുണ്ടെന്നും നടി പറഞ്ഞു. കർശനമായ ഡയറ്റ് പിന്തുടരുന്നില്ലെന്നും താരം വ്യക്തമാക്കി.