ഒരു മുറുക്കാൻ കടയിൽ വെള്ളം കുടിയ്ക്കാനെത്തുന്ന ഭാര്യാഭർത്താക്കന്മാരിൽ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ഓ മൈ ഗോഡ് എപ്പിസോഡിന്റെ തുടക്കം. പിന്നീട് കടയ്ക്ക് മുന്നിൽ വച്ച് പ്രശ്നം വഷളാകുമ്പോൾ ഭർത്താവ് തൂങ്ങി ചാവാൻ ഇറങ്ങുന്നതിലാണ് എപ്പിസോഡിൽ വൈലൻറ് രംഗങ്ങൾ നിറയുന്നത്. ഒടുവിൽ കടക്കാർ ഒന്നടങ്കം ഭാര്യയെയും ഭർത്താവിനേയും കൈവച്ച് പ്രശ്നമുണ്ടാകുമ്പോൾ ക്ലൈമാക്സ് വരുകയാണ്.
