agriculture

ശർക്കരയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പണ്ടൊക്കെ ചായയിലും കാപ്പിയിലുമൊക്കെ പഞ്ചസാരയ്ക്ക് പകരം ശർക്കരയായിരുന്നു ഉപയോഗിച്ചിരുന്നത്. അതുപോലെ തന്നെ മോരിനും ഗുണങ്ങൾ ഏറെയാണ്. നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും മോരിലുണ്ട്.

മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല സസ്യങ്ങളുടെ ആരോഗ്യത്തിനും മോരും, ശർക്കരയും ഏറെ ഗുണകരമാണ്. അത് ശരിയായ രീതിയിൽ ഉപയോഗിക്കണമെന്ന് മാത്രം. ഏത് പൂക്കാത്ത ചെടിയും പൂക്കാൻ ഒരു മാന്തികക്കൂട്ട് തയ്യാറാക്കാം.


തയ്യാറാക്കേണ്ട വിധം

മൺകലത്തിലാണ് ഈ വളം ഉണ്ടാക്കേണ്ടത്. മൺകലത്തിൽ ഉണ്ടാക്കുമ്പോൾ സൂക്ഷ്മ മൂലകങ്ങളൊന്നും നഷ്ടപ്പെട്ട് പോകില്ല. രാവിലെ കടഞ്ഞെടുത്ത ഒരു ലിറ്റർ മോര് മൺകലത്തിലേക്ക് ഒഴിക്കുക. ശേഷം ഇതിലേക്ക് ഒരു ഉണ്ട ശർക്കരയിടുക. ഇവ രണ്ടും കൂടിച്ചേരുമ്പോൾ ചെടികൾക്ക് വളരെ ഗുണം ചെയ്യും. ഇത് മൂന്നോ നാലോ ദിവസം കെട്ടിവയ്ക്കുക. സൂര്യപ്രകാശം അധികമേൽക്കാത്ത സ്ഥലത്തുവേണം വയ്ക്കാൻ.

ശേഷം വലിയ ചെടിക്കാണെങ്കിൽ 15 ml ഒരു ലിറ്റർ വെള്ളത്തിൽ(ചെറിയ ചെടിയാണെങ്കിൽ 10ml) ഒഴിച്ച് അരമണിക്കൂറിന് ശേഷം ചെടിയിൽ തളിക്കുക. എട്ടാം ദിവസം മുതൽ ചെടിയിൽ അത്ഭുതകരമായ വ്യത്യാസം കാണാൻ സാധിക്കും. ഇത് ചെടിയുടെ അടിയിലും ഒഴിച്ചുകൊടുക്കാം. വേനൽക്കാലത്താണെങ്കിൽ പുതയിടണം. ഒരു വിധം പ്രാണികളെയെല്ലാം ഇവ അകറ്റും.