
ഏറെ നാൾക്ക് ശേഷം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാനെത്തിയ ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ. അഫ്‌സൽ അബ്ദുൾ ലത്തീഫ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 18നാണ് തിയേറ്ററുകളിൽ എത്തിയത്. ഡിനോയ് പൗലോസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ ഷറഫുദ്ദീൻ,ഗ്രേസ് ആന്റണി, നസ്‌ലെൻ കെ ഗഫൂർ, ഡിനോയ് പൗലോസ്, രഞ്ജിത മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ അഭിനേതാക്കളായ ആലീസ്, സംഗീത് പ്രതാപ്, രഞ്ജിത മേനോൻ എന്നിവരും സംവിധായകനും പത്രോസിന്റെ പടപ്പുകളുടെ വിശേഷങ്ങളുമായി ഒത്തുകൂടിയിരിക്കുകയാണ്. മിക്ക അഭിനേതാക്കളും ഷൂട്ടിംഗ് കഴിഞ്ഞാൽ പിന്നെ ബന്ധം നിലനിർത്താറില്ലെന്നും എന്നാൽ പത്രോസിന്റെ പടപ്പുകളിലെ അഭിനേതാക്കൾ ഷൂട്ടിംഗ് കഴിഞ്ഞും സൗഹൃദം നിലനിർത്തുന്നുണ്ടെന്ന് അമ്മൂമ്മയെന്ന കഥാപാത്രത്തെ അഭിനയിച്ച ആലീസ് പറയുന്നു.