
ബീജിംഗ്: 132 യാത്രക്കാരുമായി പറന്നുയർന്ന ചൈനീസ് വിമാനം തകർന്നുവീണു. തെക്കൻ ചൈനയിലെ ഒരു പർവതയിടുക്കിലാണ് വിമാനം തകർന്നുവീണതെന്നാണ് വിവരം. കമ്മിൽ നിന്ന് ഗ്വാംഷുവിലേക്ക് പുറപ്പെട്ട ബോയിംഗ് 737 ജെറ്റ് വിമാനമാണ് തകർന്നത്. എത്രപേർ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് കൃത്യമായ വിവിരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.
123 യാത്രക്കാരും ഒമ്പത് ക്രൂ മെമ്പേഴ്‌സും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപടകം നടന്നതെന്നാണ് സൂചന.
Crash site of China Eastern Airlines Flight 5735, which had 133 people on board pic.twitter.com/gO1HIAEj1G
— BNO News (@BNONews) March 21, 2022
ചൈനീസ് മാദ്ധ്യമമായ സിസിടിവുടെ റിപ്പോർട്ട് അനുസരിച്ച്, വുഷോവിലെ ടെംഗ് കൗണ്ടി മലനിരകളിലാണ് വിമാനം തകർന്നുവീണത്. പ്രദേശത്താകെ തീ പടർന്നുപിടിക്കുകയാണെന്ന റിപ്പോർട്ടും ഇവർ പങ്കുവച്ചു.
1994ൽ ആണ് ചൈനയിൽ ഏറ്റവുമൊടുവിൽ വിമാനാപടകമുണ്ടായത്. അന്ന് 160 യാത്രക്കാരാണ് കൊല്ലപ്പെട്ടത്.