
തിരുവനന്തപുരം: എൻ.സി.പിയുടെ നോമിനിയായി പി.എസ്.സി അംഗമായി രമ്യ വി.ആർ സ്ഥാനമേറ്റു. പി.എസ്.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ. എം.കെ.സക്കീർ സത്യവാചകം ചൊല്ലിക്കൊടുത്തു. കമ്മിഷനംഗങ്ങൾ, പി.എസ്.സി. സെക്രട്ടറി സാജു ജോർജ്ജ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.