
ന്യൂഡല്‍ഹി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നതിന് ശശി തരൂർ എം.പിക്കും കെ.വി. തോമസിനും ഹൈക്കമാൻഡ് അനുമതി നിഷേധിച്ചു. ഇക്കാര്യം സോണിയാഗാന്ധി നേതാക്കളെ അറിയിച്ചു.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ വിലക്കിയിരുന്നു. വിലക്ക് ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്ടെയെന്നും അത് അദ്ദേഹത്തിന്റെ സൗകര്യമാണെന്നുമായിരുന്നു സുധാകരന്റെ നിലപാട്. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഇന്ന് സോണിയാഗാന്ധിയെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരു നേതാക്കള്‍ക്കും സെമിനാറില്‍ പങ്കെടുക്കുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നിഷേധിച്ചത്
.കെ.പി.സി.സി എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കാനാണ് സോണിയാഗാന്ധി നിര്‍ദേശം നല്‍കിയത്. ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിക്കുമെന്ന് കെ.വി. തോമസ് അറിയിച്ചു. സെമിനാറില്‍ നിന്നും വിലക്കിയ കെപിസിസി നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.