astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: ഭയഭക്തി ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയം കൈവരിയ്ക്കും, സന്താനസൗഭാഗ്യം ഉണ്ടാകും, ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും,കർമ്മമേഖലകളിൽ പരിഷ്‌ക്കാരങ്ങൾ ആവിഷ്‌ക്കരിക്കും.

ഭരണി: മറ്റുള്ളവരുടെ വിഷമാവസ്ഥകൾ പരിഹരിക്കുന്നതിൽ ആത്മാഭിമാനം ഉണ്ടാകും, ഏറ്റെടുത്ത ദൗത്യം ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കുവാൻ സാധിക്കും, സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങൾ ഉണ്ടാകും.


കാർത്തിക: അശ്രദ്ധ കൊണ്ട് വാഹനാപകടവും പണനഷ്ടവും ഉണ്ടാകും, പലരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും, സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്, തൊഴിൽ മേഖലയിൽ സമ്മർദ്ദം വർദ്ധിക്കും.


രോഹിണി: നയതന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതിൽ പരാജയപ്പെടും, സാമ്പത്തിക നേട്ടം കുറയും, ദമ്പതികൾ വളരെയധികം വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കണം, രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ വേണ്ടിവരും.


മകയിരം: അനാവശ്യമായ ചിന്തകളും പരിഭ്രമവും അസുഖങ്ങൾക്ക് വഴിയൊരുക്കും, ഉപകാരം ചെയ്ത് കൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും, അകാരണമായ ഉൾഭയം, തർക്കങ്ങളിൽ നിന്നും നിരുപാധികം പിൻമാറുക.


തിരുവാതിര: ദൂരത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും, സ്വന്തം ആവശ്യങ്ങൾക്ക് കടം വാങ്ങേണ്ടതായി വരും, തൊഴിൽ മേഖലകളിൽ സമ്മർദ്ദവും യാത്രാ ക്ലേശവും വർദ്ധിക്കും, അനാവശ്യ തോന്നലുകൾ ഉപേക്ഷിക്കണം.


പുണർതം: വിപരീത സാഹചര്യങ്ങൾ വന്നുചേരും, ഈശ്വരപ്രാർത്ഥനകളാൽ അനുകൂല ഫലങ്ങൾ, ദൗത്യം നിർവ്വഹിക്കുവാൻ അഹോരാത്രം പ്രവർത്തിക്കും, ദുശ്ശീലങ്ങൾ ഒഴിവാക്കുക.


പൂയം: ദൈവാധീനം ഉണ്ടാകും, ശമ്പളവർദ്ധനവ്, വിദേശ ഉദ്യോഗത്തിനു ശ്രമിക്കുന്നവർക്ക് ശ്രമം വിജയിക്കും, പുതിയ ഗൃഹ നിർമ്മാണത്തിന് കാലം അനുകൂലമാണ്.


ആയില്യം: ഉദ്യോഗസ്ഥന്മാർക്ക് നല്ല കാലം,ആരോഗ്യനില മെച്ചപ്പെടും, ഉന്നതസ്ഥാനത്തുള്ളവരുടെ സഹായം ലഭിക്കും, ദൂരയാത്രക്ക് ശ്രമിക്കുന്നവർക്ക് ദിനം അനുകൂലമാണ്, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.


മകം: ബന്ധുബലം വർദ്ധിച്ചു നിൽക്കും, ദാമ്പത്യ ജീവിതത്തിൽ ശോഭിക്കും, സർക്കാരിൽ നിന്ന് ആനുകൂല്യം, പുതിയ പദ്ധതികൾ വിജയിപ്പിക്കും, വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത.


പൂരം: സർക്കാരിൽ നിന്നും അനുകൂല നടപടിയുണ്ടാകും, വളരെ കാലമായി അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ കാര്യസാധ്യത്തിനായി അടുത്തുകൂടും, ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും, ശത്രു നാശം.


ഉത്രം: ആത്മീയ കാര്യങ്ങളിൽ കൂടുതൽ ഉണ്ടാകും, ഉന്നത വ്യക്തികളുമായി ബന്ധപ്പെടും, കടബാധ്യതകളിൽ നിന്ന് മോചനം, അഭിപ്രായ ഭിന്നതകൾ മാറും, ബന്ധുക്കളുമായി ദൂര യാത്ര പോകും.


അത്തം: തൊഴിലുടമയുമായി നല്ല ബന്ധം സ്ഥാപിക്കും, ഉദ്യോഗാർദ്ധികൾക്ക് ഉദ്ദേശിച്ച ഫലം ലഭിക്കും, അകന്നു കഴിയുന്നവർ ഒന്നിക്കാൻ സാധ്യത, കാർഷിക മേഖലയിൽ നേട്ടം കൈവരും.


ചിത്തിര: വിദേശത്തായിരിക്കും ഇവർക്ക് നേട്ടം ഉണ്ടാവുക, കലാസാഹിത്യ പ്രവർത്തനത്തിലൂടെ ഗുണാനുഭവം, പ്രായമായവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ, കുടുംബത്തിൽ സന്തോഷവും സമാധാനവും.


ചോതി: സന്താന ഭാഗ്യം, പങ്കാളിയോട് ആത്മാർത്ഥത പുലർത്തും, അനുകൂല സ്ഥാനത്തേക്ക് സ്ഥാന ചലനം, വിവാഹ ജീവിതം വിജയകരം, പരിശ്രമം വിജയിക്കും, സർവ്വകാര്യ വിജയം.

വിശാഖം: വിദേശ പര്യടനം അനുഭവത്തിൽ വന്നു ചേരും, സാമ്പത്തിക വരുമാനം വർദ്ധിക്കും, പ്രായോഗികവശങ്ങൾ സമന്വയിപ്പിച്ച് ചെയ്യുന്നതെല്ലാം വിജയിക്കും, സാമ്പത്തിക വരുമാനം വർദ്ധിക്കും.


അനിഴം: പുതിയ ഗൃഹം വാങ്ങുവാൻ തയ്യാറാകും, ആശയവിനിമയങ്ങളിൽ അനുകൂല സാഹചര്യങ്ങൾ വന്നുചേരും, ചർച്ചയിലൂടെ സുവ്യക്തമായ തീരുമാനം ഉണ്ടാകും, വിദേശത്തു നിന്നും ജന്മനാട്ടിൽ വന്നുപോകുവാൻ സാധിക്കും.


കേട്ട: മാനസികമായി പിരിമുറുക്കം അനുഭവപ്പെടും,അന്യരുടെ വാക്കു കേട്ട് ധനം മുടക്കരുത് നഷ്ടം വരും, സ്വഗൃഹത്തിൽ നിന്ന് അകന്ന് നിൽക്കും, സുഹൃത്തുക്കളിൽ നിന്നും സഹായം കുറയും.


മൂലം: ലഹരി വസ്‌തുക്കൾക്ക് അടിമപ്പെടാനുള്ള സാധ്യതയും സ്ത്രീ വിഷയത്തിൽ അമിതാവേശത്തിന് സാധ്യതയും, ഭാര്യയും ഭർത്താവുമായി കലഹത്തിന് ഇടയുണ്ട്, ഗൃഹനിർമ്മാണ പ്രവർത്തനം തടസ്സപ്പെടും.


പൂരാടം: അപവാദ ആരോപണങ്ങളും കേസുകളിലും തർക്കങ്ങളിലും പെടും, സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ക്ലേശകരമായ അനുഭവങ്ങൾ, ശത്രുക്കളിൽ നിന്നും ഉപദ്രവം.


ഉത്രാടം: തൊഴിൽ നഷ്ടപ്പെടാൻ സാധ്യത. രാഷ്ട്രീയക്കാരുടെ ഭാവി മോശമാകും, കാർഷിക വിളകൾക്ക് നാശം സംഭവിക്കാം, കാര്യങ്ങളിൽ ഉചിത തീരുമാനം വരും, രോഗ ദുരിതങ്ങൾ ഒഴിയുകയില്ല.


തിരുവോണം: ഏറ്റെടുക്കുന്ന ജോലി പൂർത്തിയാക്കാൻ കഠിന പരിശ്രമം വേണ്ടിവരും, രാഷ്ട്രീയക്കാർക്ക് പൊതുജനങ്ങളിൽ നിന്നും അസംതൃപ്തി, മറ്റുള്ളവരുടെ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം


അവിട്ടം: ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം, സാമ്പത്തിക വിഷമതകൾ വർദ്ധിക്കും, പൊതുവേ പരാജയവും ധനനഷ്ടവും, വാക്കും പ്രവർത്തിയും ബന്ധമില്ലാത്തതായിരിക്കും.


ചതയം: ദുരിതങ്ങൾക്ക് ആശ്വാസമുണ്ടാകും, ചികിത്സ ഫലിക്കും, സ്വയംഭരണാധികാരം ലഭിക്കും, ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും, യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കും.


പൂരുരുട്ടാതി: മതപരമായ യാത്രകൾ ധാരാളം വേണ്ടി വരും, ആത്മവിശ്വാസവും ആർജ്ജവവും ഉണ്ടാകും, പണം സന്താനങ്ങൾക്ക് ഉപരിപഠനത്തിന് ഉപകരിക്കും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും.


ഉത്രട്ടാതി: സുരക്ഷിതമായ വ്യാപാരവിപണനങ്ങൾക്ക് പണം മുടക്കും, ശത്രുതാ മനോഭാവത്തിൽ ആയിരുന്നവർ മിത്രങ്ങളായിത്തീരും, അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നു ചേരും.


രേവതി: ദീർഘദൃഷ്ടിയോടെ കാര്യങ്ങൾ ചെയ്യും, ഉയർച്ച കൈവരിക്കാൻ സാധിക്കും, കർമരംഗത്ത് നൂതന സംരംഭങ്ങൾക്ക് തുടക്കം,സന്തോഷകരമായ അനുഭവങ്ങൾ, വ്യാപാര രംഗത്തുള്ളവർക്ക് വളരെയധികം നേട്ടങ്ങൾ, സർവാഭീഷ്‌ടസിദ്ധി.