
ബീജിംഗ് : ചൈനയില്‍ യാത്രാവിമാനം തകർന്നു വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പ്രസിഡന്റ് ഷി ജിൻപിംഹ്. ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനമാണ് തകര്‍ന്നത്. കുൻമിംഗിൽനിന്ന് ഗ്വാംഗ്ഷൂവിലേക്കുള്ള യാത്രാമദ്ധ്യേ വുഷു നഗരത്തിന് സമീപം പർവതമേഖലയിലായിരുന്നു അപകടം. 123 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമാണ് തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നത്യ അപകടത്തിൽ എല്ലാവരും മരിച്ചിരിക്കാനാണ് സാദ്ധ്യത എന്നാണ് റിപ്പോർട്ടുകൾ. വിമാന അപകടത്തിന്റെ കാരണം എന്താണെന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അതിനിടെ വിമാനം മൂക്കുകുത്തി മലനിരകളിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രാദേശിക മൈനിംഗ് കമ്പനിയുടെ സെക്യൂരിറ്റി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇതെന്നാണ് അവകാശവാദമെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിമാനം മൂക്കുകുത്തി താഴേക്ക് പതിക്കുന്നത് കണ്ടുവെന്ന് പ്രദേശത്തെ ഒരു ഗ്രാമീണനും വാർത്ത ഏജൻസിയോട് പറഞ്ഞിരുന്നു. വിമാനം വനപ്രദേശത്തേക്ക് വീഴുന്നതും കത്തിയമരുന്നതും കണ്ടുവെന്നാണ് ദൃക്‌സാക്ഷിയെന്ന് അവകാശപ്പെടുന്നയാള്‍ പറയുന്നത്.. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുംതന്നെ ജീവനോടെ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയും ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലിയും റിപ്പോര്‍ട്ടുചെയ്തു.
China Eastern Airlines 737 carrying 133 people crashes in southern China - CCTV. More to follow. pic.twitter.com/cga0VJPFNA
വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനാണ് അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചത്. അപകടത്തിന് പിന്നാലെ ചൈനയിലെ ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ് കറുത്തും വെളുപ്പും നിറത്തിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരോടുള്ള ആദരസൂചകമായാണിത്.
അതിനിടെ ബോയിംഗ് 2015 ല്‍ ചൈന ഈസ്‌റ്റേണിന് കൈമാറിയ വിമാനമാണ് തകര്‍ന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആറു വര്‍ഷം പഴക്കമുള്ള വിമാനമാണത്. കുൻമിംഗിൽനിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11ന് വിമാനം ഗ്വാങ്ഷൂവിലേക്ക് പുറപ്പെട്ടത്. 2.22ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നാലെയാണ് ഗ്രാമപ്രദേശത്തെ പർവതമേഖലയിൽ തകർന്നുവീണ വിവരം പുറത്തെത്തുന്നത്.