
ചിറ്റൂർ: കുട്ടികൾ പൊലീസ് സ്‌റ്റേഷനിൽ ഓരോ കുഞ്ഞ് ആവശ്യങ്ങളുമായി പോയ വാർത്തകൾ നാം പലതും കണ്ടിട്ടുണ്ട്. പക്ഷെ ആന്ധ്രയിൽ നിന്നുളള ഈ ആറ് വയസുകാരൻ കൊച്ചുമിടുക്കന്റെ പോലെ ആവശ്യമൊന്നും ആരും ഇതുവരെ പൊലീസിനോട് പറഞ്ഞിട്ടുണ്ടാകില്ല.
ആന്ധ്രയിലെ ചിറ്റൂരിനടുത്തുളള ഒരു പൊലീസ് സ്‌റ്റേഷനിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. യുകെജി വിദ്യാർത്ഥിയായ കാർത്തിക് സ്‌കൂളിനടുത്ത് ഉണ്ടാകുന്ന ട്രാഫിക് കുരുക്കിനെക്കുറിച്ച് പരാതിപ്പെടാനാണ് പൊലീസ് സ്‌റ്റേഷനിലെത്തിയത്.
ട്രാഫിക് ബ്ളോക്കിനെപ്പറ്റി മാത്രമല്ല കാർത്തിക് പരാതിപ്പെട്ടത് റോഡിൽ ഗതാഗതം തടസപ്പെടുത്തി ഓടുന്ന ട്രാക്‌ടറുകളും വലിയ ഗട്ടറുകളുമെല്ലാമുണ്ടെന്ന് കാർത്തിക് പറഞ്ഞു. സർക്കിൾ ഇൻസ്‌പെക്‌ടർ എൻ.ഭാസ്‌കരൻ പരാതിയെല്ലാം കേട്ട് എഴുതിയെടുത്തു. പ്രശ്‌നം പരിഹരിക്കാമെന്ന് ഏറ്റ സി.ഐ കാർത്തികിനെ അവന്റെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്‌തു.
പോകുന്നതിന് മുൻപ് പൊലീസ് ഉദ്യോഗസ്ഥർ കാർത്തികിന് മധുരപലഹാരങ്ങൾ നൽകി. പരാതി അന്വേഷിച്ച പൊലീസ് റോഡിലെ കുഴികൾ ഡ്രെയിനേജ് പണിയുമായി ബന്ധപ്പെട്ട് കുഴിക്കുന്നതുകൊണ്ടാണെന്ന് മനസിലാക്കി. എന്ത് പ്രശ്‌നമുണ്ടെങ്കിലും അറിയിക്കാൻ ഫോൺനമ്പരും നൽകിയാണ് കുട്ടിയെ ഉദ്യോഗസ്ഥർ യാത്രയയച്ചത്.
#AndhraPradesh: A 6-year-old UKG student Karthikeya of #Palamaner in #Chittoordistrict complaints to the police, on traffic issues near his school. He asked the police to visit the school and solve the problem.@NewsMeter_In @CoreenaSuares2 @ChittoorPolice @APPOLICE100 pic.twitter.com/RxiJpSYzY0— SriLakshmi Muttevi (@SriLakshmi_10) March 19, 2022