china-flight

ബീജിംഗ്: 132 പേരുമായി യാത്ര ചെയ്യുകയായിരുന്ന ചൈനയുടെ ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനം ആകാശത്തേക്ക് നിന്ന് താഴേക്ക് പതിക്കുന്നതിന്റെ വീഡിയോ പുറത്ത്. കുൻമിംഗിൽനിന്ന് ഗ്വാംഗ്ഷൂവിലേക്കുള്ള യാത്രാമദ്ധ്യേ വുഷു നഗരത്തിന് സമീപം പർവതമേഖലയിലായിരുന്നു അപകടം. ആകാശത്ത് നിന്ന് വിമാനം കുത്തനെ താഴേക്ക് പതിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തായത്. വിമാനം താഴേക്ക് പതിക്കുന്നതിന്റെ രണ്ട് ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരു പ്രാദേശിക മൈനിംഗ് കമ്പനിയുടെ സെക്യൂരിറ്റി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും അതുവഴി സഞ്ചരിക്കുകയായിരുന്ന ഒരു കാറിന്റെ ഡാഷ് ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുമാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നത്.

Final seconds of #MU5735 pic.twitter.com/gCoMX1iMDL

— ChinaAviationReview (@ChinaAvReview) March 21, 2022

Dash cam footage pic.twitter.com/w8iOzHblXE

— ChinaAviationReview (@ChinaAvReview) March 21, 2022


കമ്മിൽ നിന്ന് ഗ്വാംഷുവിലേക്ക് പുറപ്പെട്ട ബോയിംഗ് 737 ജെറ്റ് വിമാനമാണ് തകർന്നത്. എത്രപേർ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് കൃത്യമായ വിവിരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 123 യാത്രക്കാരും ഒമ്പത് ക്രൂ മെമ്പേഴ്‌സും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നതെന്നാണ് സൂചന.

വിമാനം മൂക്കുകുത്തി താഴേക്ക് പതിക്കുന്നത് കണ്ടുവെന്ന് പ്രദേശത്തെ ഒരു ഗ്രാമീണനും വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു. വിമാനം വനപ്രദേശത്തേക്ക് വീഴുന്നതും കത്തിയമരുന്നതും കണ്ടുവെന്നാണ് ദൃക്‌സാക്ഷിയെന്ന് അവകാശപ്പെടുന്നയാള്‍ പറയുന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുംതന്നെ ജീവനോടെ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയും ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലിയും റിപ്പോര്‍ട്ടുചെയ്തു.

വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനാണ് അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചത്. അപകടത്തിന് പിന്നാലെ ചൈനയിലെ ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ് കറുത്തും വെളുപ്പും നിറത്തിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരോടുള്ള ആദരസൂചകമായാണിത്.