rss

ബംഗളൂരു: ദേശീയ പതാക ഒരിക്കൽ കാവിക്കൊടിയാകുമെന്ന വിവാദ പരാമർശവുമായി ആ‌ർ‌എസ്‌എസ് നേതാവിന്റെ പ്രസംഗം.ക‌ർണാടകയിലെ ആർ‌എസ്‌എസ് നേതാവായ കല്ലഡ്‌ഗെ പ്രഭാകർ ഭട്ടാണ് ഇത്തരത്തിൽ വിവാദ പരാമർശം നടത്തിയത്.'ഒരിക്കൽ കാവിപതാക നമ്മുടെ ദേശീയപതാകയാകും' മംഗളൂരുവിലെ കുട്ടാറിൽ നടന്ന വിഎച്ച്‌പിയുടെ വലിയ പദയാത്രയോടനുബന്ധിച്ച് നടന്ന യോഗത്തിലെ പ്രസംഗത്തിലാണ് ഭട്ട് ഇത്തരത്തിൽ പറഞ്ഞത്.

എന്നാൽ ഹിന്ദുക്കൾ ഒന്നിച്ചാലേ ഇത്തരത്തിൽ സംഭവിക്കൂ എന്ന് ഓർമ്മിപ്പിച്ച ഭട്ട് ഹിന്ദുക്കൾ ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു. ഭൂരിപക്ഷം ആളുകളും ദേശീയ പതാക മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ വോട്ട് ചെയ്‌താൽ പതാക മാറ്രാമെന്നും പ്രഭാകർ ഭട്ട് അവകാശപ്പെട്ടു. ഇപ്പോഴത്തെ ദേശീയപതാകയ്‌ക്ക് മുൻപ് ബ്രിട്ടീഷ് രാജിന്റെ പതാകയായിരുന്നു.ഒരു പച്ച നക്ഷത്രവും ചന്ദ്രനുമായിരുന്നു രാജ്യത്തെ പതാകയെന്ന് കല്ലഡ്‌ഗെ പ്രഭാകർ ഭട്ട് പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ നി‌ർമ്മിച്ചതാണെങ്കിലും ഇപ്പോഴത്തെ ദേശീയപതാകയെ താൻ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻപ് വന്ദേമാതരത്തെ നിരസിച്ചാണ് ദേശീയഗാനം ഉണ്ടാക്കിയതെന്നും ഇയാൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Someday Saffronflag should replace Tricolor flag as national flag -Karnataka #RSS leader Kalladka Prabhakar Bhat.

He says until then We will & we should respect tricolor flag pic.twitter.com/NoZKyCUf2i

— Sheetal Chopra 🇮🇳 (@SheetalPronamo) March 21, 2022