
കണ്ണൂർ: കെ-റെയിൽ പദ്ധതിക്കെതിരെ ബി.ജെ.പിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സാധാരണ തിരഞ്ഞെടുപ്പ് കാലത്താണ് കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ച് നിൽക്കുന്നത്. ഇത്തവണ സർക്കാരിനെ എതിർക്കാൻ തുടക്കം മുതൽ ഒരുമിച്ചാണ്.
പദ്ധതി ഇപ്പോൾ വേണ്ടെന്നാണ് പറയുന്നത്, പിന്നെയെപ്പോഴാണ് വേണ്ടത്? വണ്ടിനെക്കുറിച്ച് പറഞ്ഞ പോലെയാണ് കോൺഗ്രസ്. വിളക്ക് കെടുത്തുന്നു സ്വയം നശിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.