kk

സംവിധായകനും നടനും തിരക്കഥാകൃത്തുമായ സോഹൻ സീനുലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസ് ആണ് വധു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്തു.

കാബൂളിവാല എന്ന ചിത്രത്തിൽ ബാലതാരമായാണ് സോഹൻ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ഷാഫിയുടെ അസിസ്റ്റന്റായി. 2011-ൽ മമ്മൂട്ടി നായകനായ ഡബിൾസ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്.

View this post on Instagram

A post shared by Steffy Francis Achu (@achusteffy)

തുടർന്ന് വന്യം, അൺലോക്ക് എന്നീ സിനിമകൾ കൂടി സംവിധാനം ചെയ്തു. എബ്രിഡ് ഷൈനിന്റെ ആക്‌ഷൻ ഹീറോ ബിജുവിലൂടെ അഭിനയരംഗത്തും തിളങ്ങി. പുതിയ നിയമം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, അബ്രഹാമിന്റെ സന്തതികൾ, പഞ്ചവർണ്ണതത്ത, ദി പ്രീസ്റ്റ് എന്നിവയുൾപ്പെടെ നാൽപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നൈറ്റ് ഡ്രൈവാണ് അവസാനം ‌പുറത്തിറങ്ങിയ ചിത്രം.

View this post on Instagram

A post shared by Steffy Francis Achu (@achusteffy)

View this post on Instagram

A post shared by Steffy Francis Achu (@achusteffy)