
മുംബയ്: ബോളിവുഡ് താരം സോനം കപൂർ നാല് മാസം ഗർഭിണി. സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാം വഴി സോനം തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടത്. നേരത്തെ പൊതുവേദികളിൽ സോനം കപൂറിനെ കാണാതായതിനെ തുടർന്ന് താരത്തിന്റെ അടുത്ത ചില സുഹൃത്തുക്കൾ നടി ഗർഭിണിയാണെന്ന് നേരത്തെ സൂചനകൾ നൽകിയിരുന്നു. ഇപ്പോൾ ഈ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് സോനം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.2018ലാണ് സോനം കപൂറും ആനന്ദ് അഹൂജയുമായുള്ള വിവാഹം നടക്കുന്നത്
ആനന്ദ് അഹൂജയുടെ മടിയിൽ കിടക്കുന്ന ചിത്രത്തോട് കൂടിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഞങ്ങൾക്ക് കഴിയുന്ന ഏറ്റവും മികച്ച രീതിയിൽ നിന്നെ വളർത്താൻ രണ്ട് കൈകൾ കാത്തിരിക്കുകയാണെന്ന് സോനം കപൂർ കുറിച്ചു. രണ്ട് ഹൃദയങ്ങൾ നിനക്കു വേണ്ടി തുടിക്കുമെന്നും സോനത്തിന്റെ കുറിപ്പിൽ പറയുന്നു.