
പാലക്കാട്: പുതുശേരിയിൽ ഡിവൈഎഫ്ഐ നേതാവിനെ ഒരുസംഘം ആക്രമിച്ചു. ഡിവൈഎഫ്‌ഐ നീളിക്കാട് യൂണിറ്റ് പ്രസിഡന്റ് അനുവിനെയാണ് ബൈക്കിലെത്തിയ ഒരുസംഘം ആളുകൾ ചേർന്ന് ആക്രമിച്ചത്. കൈയിലും ചെവിയിലും വെട്ടേറ്റ അനുവിനെ ജില്ലാ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥലത്തെ ഫ്ളക്‌സ്‌ബോർഡ് നശിപ്പിച്ചതുമായി നിലനിന്നിരുന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. ആക്രമണത്തിന് പിന്നിൽ ആർഎസ്‌എസാണെന്ന് സിപിഎം പുതുശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.