
ബീജിംഗ് : കൊവിഡ് കേസുകൾ ഉയർന്നതിന് പിന്നാലെ ഷാങ്ങ്ഹായിയിലെ ഡിസ്നി വേൾഡ് റിസോർട്ട് താത്കാലികമായി അടച്ചു. ഇന്നലത്തെ കണക്കുകൾ പ്രകാരം 24 പുതിയ കേസുകളാണ് ഷാങ്ങ്ഹായിയിൽ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളില്ലാത്ത 734 പ്രാദേശിക കേസുകളും കണ്ടെത്തി. ഷാങ്ങ്ഹായിയിൽ സ്കൂളുകൾ നേരത്തെ അടച്ചിരുന്നു. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഷാങ്ങ്ഹായി ഡിസ്നിലാൻഡ്, ഡിസ്നി ടൗൺ, വിഷിംഗ് സ്റ്റാർ പാർക്ക് എന്നിവയടങ്ങുന്ന ഡിസ്നി റിസോർട്ട് അടഞ്ഞുകിടക്കുമെന്ന് അധികൃതർ അറിയിച്ചു.